UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്ക സ്‌ഫോടനങ്ങള്‍: കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് ജനതാദള്‍ സെക്കുലര്‍ നേതാക്കളും

സംഘത്തിലുണ്ടായിരുന്ന ആരുമായും ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.

ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് ജനതാദള്‍ സെക്കുലര്‍ പ്രവര്‍ത്തകരും. ബംഗളൂരുവിന് സമീപത്തുള്ള നെലമംഗല സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഏഴ് ജെഡിഎസ് നേതാക്കളാണ് വിനോദയാത്രയ്ക്കായി ശ്രീലങ്കയിലുണ്ടായിരുന്നവര്‍. കെജി ഹനുമന്തരായപ്പ, എം രംഗപ്പ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ആരുമായും ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇന്നലെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതുവരെ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ ഇന്ത്യന്‍ വംശജയും ശ്രീലങ്കന്‍ പൗരയുമാണ് – ദുബായില്‍ താമസിക്കുന്ന റസീന (58). ഇവരുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍