UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി രണ്ട് മലയാളി സ്ത്രീകള്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, സ്ത്രീകള്‍ക്കെതിരെ ഭീഷണി മുഴക്കിയ നടന്‍ കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍, എന്നിവര്‍ക്ക് എതിരെ നപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞതിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് ഇവര്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി. കോടതി വിധി നടപ്പാക്കാൻ അനുവദിക്കാത്തതിനെതിരെയാണ് ഹർജി. സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍, എന്നിവര്‍ക്ക് എതിരെ നപടി വേണമെന്ന് തിരുവനന്തപുരം സ്വദേശിനിയായ വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പി രാമവര്‍മ രാജ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു. അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ ഹര്‍ജിയില്‍ തുടര്‍ നടപടി സാധ്യമാകൂ.

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍