UPDATES

പ്രവാസം

ഒക്ടോബര്‍ 21 മുതല്‍ യുഎഇയിൽ പുതിയ വിസ പരിഷ്കാരങ്ങൾ നിലവിൽ വരും

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാതെ വിസ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അനുമതിയും പുതിയ പരിഷ്കാരത്തിന്റെ ഭാഗമാണ്

ഒക്ടോബര്‍ 21 മുതല്‍ യു എ ഇ യിൽ പുതിയ വിസ പരിഷ്കാരങ്ങൾ നിലവിൽ വരും. യുഎഇ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്കാരങ്ങളാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നടപ്പാക്കാൻ തയാറെടുക്കുന്നത്.

വിവാഹമോചിതരായവർക്കും വിധവകൾക്കും അവരുടെ മക്കൾക്കും വിസ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. ഇതിന് പുറമെ പന്ത്രണ്ടാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി പഠന കാലം അവസാനിച്ചാലും രക്ഷിതാക്കള്‍ക്കൊപ്പം രണ്ട് വര്‍ഷം കൂടി യുഎഇയില്‍ തുടരാം. കൂടാതെ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാതെ വിസ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അനുമതിയും പുതിയ പരിഷ്കാരത്തിന്റെ ഭാഗമാണ് . 30 ദിവസത്തേക്കാണ് ഇങ്ങനെ അധിക കാലാവധി ലഭിക്കുന്നത്. നാട്ടില്‍ പോകാതെ തന്നെ രണ്ട് തവണ ഇങ്ങനെ കാലാവധി ദീര്‍ഘിപ്പിക്കാം.

യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകാനാണ് പുതിയ നിബന്ധനകള്‍ പരിഷ്കരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാവരെയും സഹായിക്കുകയും രാജ്യത്തെ ജനങ്ങളെ സന്തോഷവാന്മാരാക്കുകയുമാണ് പുതിയ പരിഷ്കാരങ്ങളിലൂടെ യുഎഇ ക്യാബിനറ്റ് ലക്ഷ്യമിടുന്നതെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍