കഴിഞ്ഞ 161 ദിവസം ആയി കെ വി എം ആശുപത്രിയിലെ നഴ്സുമാർ സമരത്തിലാണ്
ചേർത്തല കെ വി എം സമരം സർക്കാർ ഇടപെട്ട് അടിയന്തിരമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു എൻ എ)നേതൃത്വത്തില്‍ സംസ്ഥാനത്തെ 12 ജില്ല കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് യു എൻ എ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് ഉദ്ഘാടനം ചെയ്തു. കെ വി എം സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി യു എൻ എ പണിമുടക്ക് ആരംഭിക്കുമെന്ന് സിബി മുകേഷ് പറഞ്ഞു.
കഴിഞ്ഞ 161 ദിവസം ആയി കെ വി എം ആശുപത്രിയിലെ നഴ്സുമാർ 2013ലെ മിനിമം വേതനം നടപ്പിലാക്കണം, 12 മുതൽ 16 മണിക്കൂർ ദിവസേനെ ഉള്ള ജോലി സമയം നിയമപ്രകാരം ക്രമീകരിക്കണം, ഇ എസ് ഐ പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പിലാക്കണം, നിയമപരമല്ലാത്ത രീതിയിലെ ട്രെയിനിങ് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരത്തിലാണ്.
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം അമ്പത് ദിവസം പിന്നിടുന്നു; അനക്കമില്ലാതെ അധികൃതര്‍