UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മ: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ജോലികള്‍ കുറവായിരിക്കും. പരമാവധി തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള വഴി. ഏതൊരു ഗവണ്‍മെന്റിന്റേയും സാമ്പത്തികനയത്തിന്റെ പ്രധാന ഭാഗമാണ് ഇത്.

രാജ്യത്തിന്റെ ഏറ്റവും പ്രശ്‌നം തൊഴിലില്ലായ്മയാണ് എന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലും ജോലിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഫോര്‍ച്ചുന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. എല്ലാവര്‍ക്കും ജോലി കിട്ടിയേക്കില്ല. തൊഴിലും ജോലിയും തമ്മില്‍ വ്യത്യാസമുണ്ട്. ജോലികള്‍ കുറവായിരിക്കും. പരമാവധി തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള വഴി. ഏതൊരു ഗവണ്‍മെന്റിന്റേയും സാമ്പത്തികനയത്തിന്റെ പ്രധാന ഭാഗമാണ് ഇത്. നഗര, ഗ്രാമ പ്രദേശങ്ങളില്‍ എങ്ങനെ തൊഴില്‍ സൃഷ്ടിക്കാം എന്നാണ് ആലോചിക്കേണ്ടത്. വിദര്‍ഭ മേഖലയില്‍ പ്രത്യേകിച്ച് നാഗ്പൂരില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കഴിഞ്ഞതായി ഗഡ്കരി അവകാശപ്പെട്ടു.

തൊഴില്‍ സംവരണം ആവശ്യപ്പെട്ട് സമരം ചെയ്ത മറാത്ത സമുദായ സംഘടനകളോട് നേരത്തെ ഗഡ്കരി പറഞ്ഞത് തൊഴിലുണ്ടെങ്കിലല്ലേ തൊഴില്‍ സംവരണം എന്നാണ്. ഇത് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മോദിക്ക് പകരം ആര്‍എസ്എസ് മനസില്‍ കാണുന്ന ‘റിസര്‍വ് പ്രധാനമന്ത്രി’യാണ് ഗഡ്കരി എന്ന വിലയിരുത്തല്‍ ശക്തമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുകയും എന്നാല്‍ എന്‍ഡിഎ കക്ഷികള്‍ക്കെല്ലാം കൂടി കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ സഖ്യകക്ഷികള്‍ മോദിയല്ലാതെ മറ്റാരെയെങ്കിലും പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ട്. ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണം എന്ന ആവശ്യം ബിജെപി നേതാവ് സംഘ്പ്രിയ ഗൗതം ഉയര്‍ത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍