UPDATES

വിപണി/സാമ്പത്തികം

ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

ഇതോടെ എസ് ബി ഐയ്ക്കും ഐസിഐസിഐയ്ക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറും.

ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ എസ് ബി ഐയ്ക്കും ഐസിഐസിഐയ്ക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറും. ജീവനക്കാരുടെ തൊഴിലിനെ ലയനം ഒരു തരത്തിലും ബാധിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിജയ ബാങ്കിന്റെയും ദേന ബാങ്കിന്റേയും സ്വത്തുക്കള്‍, ബാധ്യത, ലൈസന്‍സുകള്‍, തുടങ്ങിയവയെല്ലാം ബാങ്ക് ഓഫ് ബറോഡയുടേതായി മാറും. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ ലയനത്തിനെതിരായും ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടും രണ്ട് ദിവസം സമരത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മെര്‍ജര്‍ പ്ലാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍