UPDATES

യെദിയൂരപ്പ പണം നല്‍കിയെന്ന ആരോപണം വ്യാജം, രാഹുല്‍ വാര്‍ത്താസമ്മേളനം നടത്താത്തത് എന്ത് എന്ന് രവിശങ്കര്‍ പ്രസാദ്

അതേസമയം രേഖയിലെ കൈപ്പട പരിശോധിക്കണമെന്നും വ്യാജമാണ് ഇതെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.

കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ താനടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കും മുഖ്യമന്ത്രിയാകുന്നതിനായി കോടിക്കണക്കിന് രൂപ പണം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് രവിശങ്കര്‍ പ്രസാദ്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ക്കും ജഡ്ജിമാര്‍ക്കും യെദിയൂരപ്പ പണം നല്‍കിയെന്നാണ് കാരവാന്‍ മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇത് ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

അതേസമയം രേഖയിലെ കൈപ്പട പരിശോധിക്കണമെന്നും വ്യാജമാണ് ഇതെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്ന് ബോധ്യമുള്ളതിനാലാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്താതിരുന്നത്. തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുള്ള വെപ്രാളത്തിലാണ് കോണ്‍ഗ്രസ് ഇത്തരം വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് എന്നും വാര്‍ത്താസമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രവിശങ്കര്‍ പ്രസാദിന് യെദിയൂരപ്പ 150 കോടി രൂപ നല്‍കി എന്നാണ് ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍