മോദിയുടെ റാലിയില്‍ പങ്കെടുക്കാത്തവര്‍ നല്കുന്ന സന്ദേശം അവര്‍ പാകിസ്താനെ പിന്തുണക്കുന്നു എന്നാണ്. അതുകൊണ്ട് അത്തരക്കാര്‍ രാജ്യദ്രോഹികളാണ് എന്ന് ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ നിന്ന് വിട്ടുനില്ക്കുന്നവര് രാജ്യദ്രോഹികളെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഇന്നലെ മോദിയുടെ പാറ്റ്ന റാലിയില്‍ പങ്കെടുത്തില്ല. മോദിയുടെ റാലിയില്‍ പങ്കെടുക്കാത്തവര്‍ നല്കുന്ന സന്ദേശം അവര്‍ പാകിസ്താനെ പിന്തുണക്കുന്നു എന്നാണ്. അതുകൊണ്ട് അത്തരക്കാര്‍ രാജ്യദ്രോഹികളാണ് എന്ന് ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. ഗിരിരാജ് സിംഗ് സ്വന്തം യുക്തിപ്രകാരം ഒരു രാജ്യദ്രോഹി ആണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് എന്ന് ആര്‍ജെഡി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം ഗിരിരാജ് സിംഗിന്റെ പ്രസ്താവനയെ വളച്ചൊടിച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് ബിജെപി ആരോപിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായുള് ക്രിക്കറ്റ് ബന്ധം അടക്കം എല്ലാ കായിക, സാംസ്കാരി, സാമ്പത്തിക ബന്ധങ്ങളും ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടിരുന്നു. വിവാദ പ്രസ്താവനകളിലൂടെയും വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നേതാവാണ് നവാദ എംപിയായ ഗിരിരാജ് സിംഗ്. അതേസമയം ബിഹാര്‍ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. കോണ്‍ഗ്രസ് പാകിസ്താനെ സഹായിക്കുകയാണ് എന്നാണ് പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ കോണ്‍ഗ്രസ് സംശയിക്കുകയാണ് എന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു.