UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉനാവോ ബലാത്സംഗം; യുപി ബിജെപി എംഎല്‍എ സെംഗര്‍ അറസ്റ്റില്‍

മൂന്നു വ്യത്യസ്ഥ കേസുകളാണ് സി ബി ഐ എം എല്‍ എയ്ക്കെതിരെ എടുത്തിരിക്കുന്നത്

ഉനാവോയില്‍ കൌമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗറിനെ സിബിഐ അറസ്റ്റ് ചെയ്തു. മൂന്നു വ്യത്യസ്ഥ കേസുകളാണ് സിബിഐ എംഎല്‍എയ്ക്കെതിരെ എടുത്തിരിക്കുന്നത്.

ബലാത്സംഗ കേസും പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസും സിബിഐക്ക് വിട്ടുകൊണ്ട് ബുധനാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് പോസ്കോയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി എംഎല്‍എയും സഹോദരനെയും സിബിഐ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ ഉത്തര്‍ പ്രദേശ് പോലീസും സെംഗറിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് തന്നെ എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയെ യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്‍പില്‍ ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നത്.

ഏപ്രില്‍ നാലു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന പെണ്‍കുട്ടിയുടെ പിതാവ് തിങ്കളാഴ്ചയാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

എന്തുകൊണ്ടാണ് എംഎല്‍എയെ ഇതുവരെയായും അറസ്റ്റ് ചെയ്യാത്തത് എന്നു ബുധനാഴ്ച അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍