UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റായ്ബറേലി എന്‍ടിപിസി പ്ലാന്റിലെ സ്‌ഫോടനം: മരണം 20 ആയി

ഗുരുതരമായ പൊള്ളലാണ് പരിക്കേറ്റവര്‍ക്കുണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) പ്ലാന്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിച്ചാണ് താപവൈദ്യുതി നിലയത്തില്‍ ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ പൊള്ളലാണ് പരിക്കേറ്റവര്‍ക്കുണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. റായ്ബറേലിയിലെ ഉന്‍ചഹറിലുള്ള, 500 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള താപനിലയത്തിലെ ഏറ്റവുമൊടുവില്‍ വന്ന പവര്‍ യൂണിറ്റിലാണ് അപകടമുണ്ടായിരിക്കുന്നത്. മാര്‍ച്ചിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍