UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ഭരണം: ആറ് മാസത്തില്‍ യുപി പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് 15 പേര്‍

സെപ്റ്റംബര്‍ 14 വരെയുള്ള 48 ദിവസങ്ങളിലാണ് 15ല്‍ 10 പേരും കൊല്ലപ്പെട്ടിരിക്കുന്നത്.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആറ് മാസത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടലുകള്‍. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് 15 പേരാണ്. ഡിജിപി ഓഫീസില്‍ നിന്ന് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. മാര്‍ച്ച് 20 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. സെപ്റ്റംബര്‍ 14 വരെയുള്ള 48 ദിവസങ്ങളിലാണ് 15ല്‍ 10 പേരും കൊല്ലപ്പെട്ടിരിക്കുന്നത്. ചിത്രകൂടില്‍ കൊള്ളക്കാരെന്ന് ആരോപിക്കപ്പെടുന്നവരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതായും 88 പൊലീസുകാര്‍ക്ക് ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വലിയ വിവാദമാവുകയാണ്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് ഐജി ഹരിറാം ശര്‍മ പറയുമ്പോളും ഡിജിപി ആസ്ഥാനത്തെ പിആര്‍ഒ രാഹുല്‍ ശ്രീവാസ്തവിന്റെ ട്വീറ്റുകള്‍ സംശയാസ്പദമാണ്. സുനില്‍ ശര്‍മ എന്ന ഗുണ്ടാനേതാവിനെ ലക്‌നൗവിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചിരുന്നു. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നായിരുന്നു ശ്രീവാസ്തവിന്റെ ട്വീറ്റ്.

ഏറ്റുമുട്ടലിന്റെ വാര്‍ത്തയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 12ന് ശ്രീവാസ്തവ് വീണ്ടും ട്വീറ്റ് ചെയ്തു. ഇത്രയും എണ്ണം കൊണ്ട് അവസാനിക്കുന്നില്ല. ഇപ്പോള്‍ അഞ്ചായിട്ടുണ്ട് എന്ന്. സര്‍ക്കാര്‍ 12,000 രൂപ വിലയിട്ട ക്രിമിനല്‍ രാജുവിനെ വധിച്ചു, മുസഫര്‍നഗറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 1106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ 84 പേര്‍ക്ക് പരിക്കേറ്റിരുന്നതായും ഐജി ശര്‍മ പറയുന്നു. മാര്‍ച്ച് 19നാണ് യോഗി ആദിത്യനാഥിന്‍റെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍