UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുകെയ്ക്ക് പിന്നാലെ യുഎസും: കേരളത്തിലേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ഉപദേശം

യുഎസ് എംബസിയാണ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടക്കുന്നതിനാല്‍ കേരളത്തിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന യുകെയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൗരന്മാര്‍ കേരളത്തില്‍ പോകുന്നത് ഒഴിവാക്കണമെന്ന ഉപദേശവുമായി യുഎസ് ട്രാവല്‍ അഡൈ്വസറി. യുഎസ് എംബസിയാണ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് പൗരന്മാരോട് കേരളത്തില്‍ പോകരുത് എന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍്‌ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ ജിഡിപിയില്‍ 10 ശതമാനം ടൂറിസം മേഖലയുടെ സംഭാവനയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ ഇഎം നജീബ് ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു. യുഎസ് എംബസിയോ കോണ്‍സുലേറ്റോ ഇതുവരെ അഡൈ്വസറി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള 70,000ത്തോളം യുഎസ് ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ പോകേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം – നജീബ് പറയുന്നു. ഹര്‍ത്താലും ഇത്തരം അക്രമങ്ങളും കേരളത്തിന്റെ ടൂറിസം മേഖലയെ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് നജീബ് ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രത്യാഘാതം നീണ്ടുനില്‍ക്കും. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ നാല് ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍