UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുത്ത ബന്ധുക്കളുള്ളവര്‍ക്കോ ബിസിനസ് കാര്യത്തിനോ മാത്രം വിസ: മുസ്ലീംരാജ്യങ്ങള്‍ക്ക് വീണ്ടും ട്രംപിന്റെ നിയന്ത്രണം

സിറിയ, ഇറാന്‍, യെമന്‍, സുഡാന്‍, ലിബിയ, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കുമാണ് നിയന്ത്രണം.

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വീണ്ടും കടുത്ത നിയന്ത്രണവുമായി അമേരിക്ക. അമേരിക്കയില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്കും ബിസിനസ് കാര്യത്തിന് വരുന്നവര്‍ക്കും മാത്രമേ വിസ അനുവദിക്കാനാവൂ എന്നാണ് ട്രംപ് ഗവണ്‍മെന്റിന്റെ പുതിയ തീരുമാനം. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ട്രംപ് ഗവണ്‍മെന്റിന്റെ വിവാദ ഉത്തരവ് നേരത്തെ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം അത് സുപ്രീംകോടതി ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് തീരുമാനം. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേബിളിനെ ആധാരമാക്കി അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിറിയ, ഇറാന്‍, യെമന്‍, സുഡാന്‍, ലിബിയ, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കുമാണ് നിയന്ത്രണം. ഈ ആറ് രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അമേരിക്കയിലുണ്ടെങ്കില്‍ മാത്രമേ വിസ ലഭിക്കൂ. കൊച്ചുമക്കള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍, അനന്തരവന്മാര്‍, അനന്തരവളുമാര്‍, കസിന്‍സ്, ഭാര്യാസഹോദരന്‍, സഹോദരീ ഭര്‍ത്താവ്, ഭാര്യാസഹോദരി, സഹോദരന്റെ ഭാര്യ, ഭര്‍തൃ സഹോദരി, ഭര്‍തൃസഹോദരന്‍, പ്രതിശ്രുത വരന്‍ – വധു, അകന്ന ബന്ധമുള്ളവര്‍ തുടങ്ങിയ ബന്ധത്തില്‍പ്പെട്ടവരൊന്നും ഉണ്ടായിട്ട് കാര്യമില്ല. പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് അന്തിമരൂപം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലാണ് സ്റ്റേറ്റ്, ജസ്റ്റിസ്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുകള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍