UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമുദായിക സംഘര്‍ഷത്തില്‍ ഉത്തര്‍ പ്രദേശ് ഒന്നാമത്; തൊട്ടുപിന്നില്‍ കര്‍ണ്ണാടക

2017ല്‍ 822 സാമുദായിക സംഘട്ടനങ്ങളിലായി 111 ആളുകള്‍ മരിച്ചു; 199 സംഭവങ്ങളില്‍ യുപിയില്‍ 44 പേര്‍ കൊല്ലപ്പെടുകയും 542 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

2017ല്‍ 822 സാമുദായിക സംഘട്ടനങ്ങളിലായി 111 ആളുകള്‍ മരിച്ചെന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. 2384 പേര്‍ക്ക് പരിക്കേറ്റു. 2015, 2016 വര്‍ഷങ്ങളെതില്‍ നിന്നും വിഭിന്നമായി സാമുദായിക ബന്ധമുള്ള സംഭവങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് അഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ആഹിര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 199 സംഭവങ്ങളില്‍ യുപിയില്‍ 44 പേര്‍ കൊല്ലപ്പെടുകയും 542 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 100 സമുദായിക സംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്ത കര്‍ണ്ണാടകയാണ് തൊട്ടു പിന്നില്‍. ഇവിടെ 9 പേര്‍ കൊല്ലപ്പെടുകയും 229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 91 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജസ്ഥാനില്‍ 12 പേര്‍ കൊല്ലപ്പെടുകയും 175 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ കൂടുമ്പോള്‍ കര്‍ണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ഹാന്‍സ് രാജ് ആഹിര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍