UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ടിടിഇ ബന്ധമെന്ന് ആരോപണം: വൈക്കോയ്ക്ക് മലേഷ്യ പ്രവേശനാനുമതി നിഷേധിച്ചു, തടഞ്ഞുവച്ച് ചോദ്യം ചെയ്തു

ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വൈകോയെ മലേഷ്യന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച് തമിഴ്നാട്ടിലെ എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം) നേതാവ് വൈകോയ്ക്ക് (വി ഗോപാല സ്വാമി) മലേഷ്യ പ്രവേശനാനുമതി നിഷേധിച്ചു. ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വൈകോയെ മലേഷ്യന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

2009ല്‍ നടത്തിയ ഒരു പ്രസംത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് വൈകോ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കെതിരായ സൈനിക നടപടി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്ന് പ്രസംഗത്തില്‍ വൈകോ പറഞ്ഞത് വലിയ വിവാദമായിരുന്നു. കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായും തമിഴ് പുലികളുമായും വൈകോയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം ഏറെ അറിയപ്പെടുന്ന ഒന്നാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍