UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍സിപി നേതാവ് വന്ദന ചവാന്‍ പ്രതിപക്ഷത്തിന്റെ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി

രാജ്യസഭ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പായി ഇടഞ്ഞുനില്‍ക്കുന്ന അകാലി ദളിനേയും ശിവസേനയേയും അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

എന്‍സിപി നേതാവ് വന്ദന ചവാനെ (57) രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിംഗ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രാജ്യസഭ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പായി ഇടഞ്ഞുനില്‍ക്കുന്ന അകാലി ദളിനേയും ശിവസേനയേയും അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇരു പാര്‍ട്ടികളും ഹരിവംശ് നാരായ്ണ്‍ സിംഗിന് പിന്തുണ നല്‍കുമെന്ന് ബിജെപി അവകാശപ്പെടുന്നു.

അതേസമയം ഇരു പാര്‍ട്ടികളും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണ് ഈ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്ന കാര്യവും ഈ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജു ജനതാ ദളും (ബിജെഡി) ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മോദി സര്‍ക്കാരിനെതിരായ ശക്തിപ്രകടനങ്ങളിലൊന്നായാണ് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം കാണുന്നത്. ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍