UPDATES

വീഡിയോ

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ റാലിക്കിടെ ബിജെപി നേതാക്കള്‍ തമ്മില്‍ അടിപിടി (വീഡിയോ)

വസുന്ധര സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം പാര്‍ട്ടിയിലെ അന്തച്ഛിദ്രങ്ങള്‍ കൂടി മൂര്‍ച്ഛിച്ചിരിക്കുന്നത് ബിജെപിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ബിജെപിക്ക് തലവേദനയായി നേതാക്കള്‍ തമ്മിലുള്ള പോര്. ഇന്നലെ മുഖ്യമന്ത്രി വസുന്ധര രാജെയുടെ റാലിയ്ക്കിടെ ബിജെപി നേതാക്കളായ രോഹിതാഷ് ശര്‍മയും ദേവി സിംഗ് ശെഖാവത്തും ഏറ്റുമുട്ടുന്നതിന്റെ വീഡിയോ എഎന്‍ഐ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വസുന്ധരയുടെ സാന്നിദ്ധ്യത്തിലായിരുന്നു വേദിയിലെ ഏറ്റുമുട്ടല്‍. ശെഖാവത്തിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി വേദിക്ക് പുറത്തേയ്ക്ക് കൊണ്ടുപോയതോടെയാണ് അടി അവസാനിച്ചത്.

വീഡിയോ:

ബിജെപിയുടെ ഗൗരവ് യാത്രക്കിടെയുള്ള പരിപാടിയിലാണ് സംഭവം. സര്‍ക്കാരിന്റിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനാണ് ഗൗരവ് യാത്ര നടത്തുന്നത്. അതേസമയം ഗൗരവ് യാത്രയ്ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗൗരവ് യാത്രക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്. 165 നിയമസഭ മണ്ഡലങ്ങളിലൂടെ 6,054 കിലോമീറ്ററാണ് 40 ദിവസത്തെ ഗൗരവ് യാത്ര കടന്നുപോകുന്നത്.

വസുന്ധര സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം പാര്‍ട്ടിയിലെ അന്തച്ഛിദ്രങ്ങള്‍ കൂടി മൂര്‍ച്ഛിച്ചിരിക്കുന്നത് ബിജെപിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിന്റെ മകനും എംഎല്‍എയുമായ മാനവേന്ദ്ര സിംഗ് ഇന്നലെ പാര്‍ട്ടി വിടുകയും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ എന്ന ബനാന റിപ്പബ്ലിക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍