UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം

കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ അജ്ഞാതരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. രാത്രിതന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25നു വയല്‍ക്കിളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാര്‍ച്ച് പ്രാഖ്യാപിച്ചിരിക്കുകയാണ്. സമരത്തെ പ്രതിരോധിക്കാന്‍ സി പി എമ്മിന്റെ കാവല്‍പ്പുര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 24നാണ് സിപിഎം സമരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍