UPDATES

ട്രെന്‍ഡിങ്ങ്

വിജയ് മല്യ അറസ്റ്റില്‍; മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം

മല്ല്യയെ പിടികൂടി കൈമാറണമെന്ന്‌ ഇന്ത്യ കഴിഞ്ഞ മാസം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആഭ്യര്‍ത്ഥിച്ചിരുന്നു

ഇന്ത്യയില്‍ നിന്ന് കോടികളുടെ ലോണ്‍ എടുത്ത് ലണ്ടനിലേക്ക് മുങ്ങിയ പ്രമുഖ വ്യവസായി വിജയ് മല്ല്യയെ അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂറിനുള്ളില്‍ മല്യക്ക് ജാമ്യവും ലഭിച്ചു. അറസ്റ്റ് ചെയ്ത മല്ല്യയെ ഇന്ത്യക്ക് കൈമാറും എന്നാണ് അദ്യം പറഞ്ഞിരുന്നത്‌. ഇന്ന് ഉച്ചയോടു കൂടി സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്യക്ക് ജാമ്യവും ലഭിച്ചു. മല്ല്യയെ പിടികൂടി കൈമാറണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം, തന്നെ വിട്ടുകിട്ടുന്നതിനായുള്ള ഇന്ത്യയുടെ അപേക്ഷയില്‍ ഇന്ന് കോടതിയില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ബാക്കി ഉള്ളതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ‘ഹൈപ്’ മാത്രമാണെന്നും മല്യ ട്വിറ്ററില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഏഴു ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത 7000 കോടി രൂപയും പലിശയും അടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്നാണ്‌ മല്യയെ വിട്ടുകിട്ടാന്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. ഇതിന്റെ ബാക്കിയായാണ്‌ ഇപ്പോള്‍ ലണ്ടന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള നടപടി. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയില്‍  ബ്രിട്ടന് കത്തു നല്‍കിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍