UPDATES

വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കിയയ്ക്കണമെന്ന് ലണ്ടന്‍ കോടതി

9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്നു വിധി പറയും

ഇന്ത്യയില്‍ 9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വിജയ് മല്യയെ മടക്കിയയ്ക്കണമെന്ന് ലണ്ടന്‍ കോടതി. അതേസമയം മല്യയ്ക്ക് വിധിക്കെതിരെ 14 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം. മല്യ വസ്തുതകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും കോടതി വിലയിരുത്തി. അതേ സമയം മല്യയെ ഇന്ത്യയിലേക്ക് മടക്കിഅയക്കാനുള്ള കോടതി വിധിയെ സിബിഐ സ്വാഗതം ചെയ്തു.

എല്ലാ കടവും വീട്ടാനുള്ളത്ര സമ്പത്ത് തനിക്കുണ്ടെന്ന് നേരത്തെ മല്യ അവകാശപ്പെട്ടിരുന്നു


വിധി എന്തായാലും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം തിരിച്ചു നല്‍കുമെന്ന് വിജയ് മല്യ. ഞാനാരുടേയും പണം മോഷ്ടിച്ചിട്ടില്ല. അത്തരം പ്രചരണം അസംബന്ധമാണ്. പ്രഖ്യാപനം കോടതിയുടെ മുന്‍പില്‍ നടത്തിയതാണെന്നും നിയമത്തോട് അനാദരവ് കാണിക്കില്ലെന്നും മല്യ. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയ്ക്ക് പുറത്തു വെച്ചാണ് വിജയ് മല്യ ഇങ്ങനെ പറഞ്ഞത്.


9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്നു വിധി പറയും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ദയനീയമായ ഇന്ത്യൻ ജയിലുകളുടെ അവസ്ഥയും ചൂണ്ടിക്കാണിച്ച് എഫ്ഐആർ റദ്ദാക്കണമെന്നാണ് വിജയ് മല്യ വാദിക്കുന്നത്. വായുവും വെളിച്ചവുമില്ലാത്ത മുറികളാണ് ഇന്ത്യൻ ജയിലുകളിലുള്ളതെന്നും മല്യ പറയുന്നു. ഇതെത്തുടര്‍ന്ന് ഇന്ത്യക്ക് സ്വന്തം ജയിലുകളുടെ സൗകര്യങ്ങൾ യുകെ കോടതിയോട് വിശദീകരിക്കേണ്ടി വന്നു

മല്യ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പത്തു കാര്യങ്ങള്‍:

1.വിധി മല്ല്യക്കെതിരായാല്‍ ഉയർന്ന കോടതിയിൽ അപ്പീൽ നൽകാൻ ജഡ്ജി അനുവാദം നൽകിയെക്കാം. വിധി ഇന്ത്യയ്ക്കെതിരാണെങ്കിൽ, കേസന്വേഷണം നടത്തുന്ന സി ബി ഐക്കും എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറേറ്റിനും മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സാവകാശവും നല്‍കിയേക്കും.

2. ‘ബാങ്കുകളില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ വായ്പയെടുത്തിട്ടില്ല. കിംഗ്ഫിഷർ എയർലൈൻസ് ആണ് വായ്പയെടുത്തിരിക്കുന്നത്. ബിസിനസ്സ് പരാജയപ്പെട്ടതിന്‍റെ ഫലമായാണ് പണം നഷ്ടപ്പെട്ടത്. കമ്പനിക്കു വേണ്ടി ജാമ്യം നില്‍ക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. അതൊരു കുറ്റവുമല്ല.’ എന്നാണ് വിജയ് മല്യ ട്വീറ്റ് ചെയ്തത്.

3. മുഖ്യമൂലധനത്തിന്‍റെ 100 ശതമാനവും തിരിച്ചടയ്ക്കാമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല ആളുകളില്‍ നിന്നുമായി പണം മോഷ്ടിച്ചവന്‍ എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു.

4. ബാങ്കുകളിലേക്ക് അടക്കേണ്ട പ്രധാന വായ്പയുടെ 80 ശതമാനവും തിരിച്ചടയ്ക്കാന്‍ മല്യ തയ്യാറാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

5. ‘വസ്തുതകൾ പരിശോധിക്കാൻ’ ഒരു കമ്മിറ്റിയേ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016-ല്‍ അദ്ദേഹം പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു.

6. ഇന്ത്യന്‍ ജയിലുകളില്‍ മതിയായ വായുവും വെളിച്ചവുംപോലും ഇല്ലന്നായിരുന്നു അദ്ദേഹത്തിന്‍റെ മറ്റൊരു വാദം. അത് പരിഗണിച്ച ജഡ്ജി എമ്മാ അർബുട്ട്നോട്ട് അദ്ദേഹത്തെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജയിലിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

7. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ തെരേസ മെയോട് മോദി പറഞ്ഞത് ‘മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു തുടങ്ങിയ നേതാക്കളെ നിങ്ങള്‍ പാര്‍പ്പിച്ച ജയിലുകള്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും’, ഇന്ത്യൻ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നത് ഒട്ടും ശേരിയെല്ലെന്നുമായിരുന്നു.

8. ധനകാര്യമന്ത്രി ജെയ്റ്റ്ലിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന മല്യയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

9. കഴിഞ്ഞ മാസം മല്യയുടെ യു.കെ യിലെ വീട് സ്വിസ് ബാങ്ക് ജപ്തി ചെയ്യുകയും അടവ് തെറ്റിച്ചതിന് ലണ്ടന്‍ കോടതി മല്യയോട് 88000 പൗണ്ട് പിഴയായി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

10. മല്യക്കു പുറമേ നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങി നിരവധി വ്യവസായികള്‍ ഇത്തരത്തില്‍ രാജ്യം വിട്ടിരുന്നു. അവര്‍ക്കെതിരെയും നിയമപരമായി നീങ്ങണം എന്ന് പ്രതിപക്ഷത്തിന്‍റെ ആവശ്യവും ശക്തമാവുകയാണ്.

വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍

നെഞ്ചളവല്ല, നെഞ്ചൂക്കുണ്ടോ? എങ്കിൽ വിജയ് മല്യ തീഹാർ ജയിലിൽ കിടന്നേനെ

വിജയ് മല്യ ചെറിയ മത്സ്യമാണ്; വലിയ സ്രാവുകള്‍ തീരത്ത് വട്ടംചുറ്റുകയാണിപ്പോഴും- മോഹന്‍ ഗുരുസ്വാമി എഴുതുന്നു

വിജയ്‌ മല്യ: 28-ാം വയസില്‍ സ്വപ്നതുല്യമായ തുടക്കം; ഇന്ന് രാജ്യം കാത്തിരിക്കുന്ന ക്രിമിനല്‍

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍