UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്: എം വിന്‍സെന്റ്‌ എംഎല്‍എ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

എംഎല്‍എ ഹോസ്റ്റലിലെത്തിയ അന്വേഷണ സംഘം വിന്‍സെന്റിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റ് അതേസമയം, എം.വിന്‍സന്റ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വിന്‍സെന്റ് ജാമ്യാപേക്ഷ നല്‍കിയത്. നിയമസഭാംഗം ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാവൂ. എന്നാല്‍, എം.വിന്‍സന്റ് എം.എല്‍.എയെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിന് സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. എംഎല്‍എ ഹോസ്റ്റലിലെത്തിയ അന്വേഷണ സംഘം വിന്‍സെന്റിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു.

വീട്ടമ്മയെ എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന അവരുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ, വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസിന് പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിന്‍സന്റ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍