UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയിലെ സഹരണ്‍പൂരില്‍ ദളിത് – ഠാക്കൂര്‍ സംഘര്‍ഷം: വ്യാപക അക്രമം, ഒരാള്‍ കൊല്ലപ്പെട്ടു

ദളിതരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഠാക്കൂര്‍ വിഭാഗത്തില്‍ പെട്ട യുവാവാണ് കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ ദളിത് – ഠാക്കൂര്‍ സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25ഓളം വീടുകള്‍ക്ക് തീ വച്ചു. ദളിതരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഠാക്കൂര്‍ വിഭാഗത്തില്‍ പെട്ട യുവാവാണ് കൊല്ലപ്പെട്ടത്. രജപുത്ര രാജാവായിരുന്ന മഹാറാണാ പ്രതാപിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ ഭാഗമായി ഷിംലാന ഗ്രാമത്തില്‍ ഠാക്കൂര്‍ വിഭാഗക്കാര്‍ പ്രകടനം നടത്തിയിരുന്നു.

ഷാബിര്‍പൂരെന്ന ഗ്രാമത്തില്‍ ദളിത് മേഖലയില്‍ ഘോഷയാത്ര എത്തിയപ്പോള്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറും ഇഷ്ടികയേറും നടന്നു. കല്ലേറില്‍ പരിക്കേറ്റാണ് 25കാരനായ യുവാവ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഠാക്കൂറുകള്‍ ദളിത് വീടുകള്‍ക്ക് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സഹരണ്‍പൂര്‍ എംപിയും ബിജെപി നേതാവുമായ രാഘവ് ലഖന്‍പാന്‍ ശര്‍മ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം ശര്‍മ്മയ്്ക്കും തിരിച്ചറിഞ്ഞട്ടില്ലാത്ത മുന്നൂറ് പേര്‍ക്കും എതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്്തിട്ടുണ്ട്. യാതൊരു വിവേചനവും കൂടാതെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്നും ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍