UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകടത്തിൽ ദുരൂഹത : ബാലഭാസ്ക്കറിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.

വാഹനാപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അച്ഛൻ സി കെ ഉണ്ണി. ഇത് സംബന്ധിച്ചു അദ്ദേഹം ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചിരുന്നു. രണ്ടാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ ബാലഭാസ്കർ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാല്‍ ആ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് ചില കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്.
ഇരുവരുടെയും ഈ മൊഴിയിലെ വൈരുധ്യങ്ങൾ നേരത്തെ ചർച്ച ആയിരുന്നു.

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം

പ്രിയ ബാലഭാസ്‌കര്‍, ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍