UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ടില്‍ ബാഹ്യ ഇടപെടലെന്ന ആരോപണവുമായി ഉമ്മന്‍ചാണ്ടിയുടെ പരാതി

പ്രിന്‍സിപ്പല്‍ എജിയുടെ കണ്ടെത്തല്‍ വസ്തുതാപരമല്ല. സര്‍ക്കാരിന്റെ വിശദീകരണം പ്രിന്‍സിപ്പല്‍ എജി പരിഗണിച്ചില്ല.

വിഴിഞ്ഞം കരാര്‍ സര്‍ക്കാരിന് വന്‍ സാമ്പത്തികനഷ്ടം വരുത്തി വയ്ക്കുന്നതാണെന്ന് കാണിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനെതിരെ പരാതിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അക്കൗണ്ട ജനറലിന് പരാതി നല്‍കാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വസ്തുതാപരമല്ലെന്ന് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. സര്‍ക്കാരിന്റെ വിശദീകരണം പ്രിന്‍സിപ്പല്‍ എജി പരിഗണിച്ചില്ല. തുറമുഖ വകുപ്പ് സെക്രട്ടറിയുമായി എജി ചര്‍ച്ച നടത്തിയില്ല. റിപ്പോര്‍ട്ടിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.

സംസ്ഥാനത്തിന് 60,000 കോടി രൂപയ്ക്ക് മുകളില്‍ നഷ്ടവും തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പിന് കൊള്ള ലാഭവും ഉണ്ടാക്കുന്നതാണ് പദ്ധതി കരാറെന്ന് സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. കരാര്‍ കാലാവധി 10 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നതിന് പിന്നാലെയാണ് പരാതിയുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍