UPDATES

വിഴിഞ്ഞത്ത് അദാനിയുടെ തീവെട്ടിക്കൊള്ള; കേരളത്തിന് നഷ്ടം 60,095 കോടിയെന്നു സിഎജി റിപ്പോര്‍ട്ട്‌

തുറമുഖ നിര്‍മ്മാണ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും സിഎജി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്ന് വ്യക്തമാക്കി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. തുറമുഖ നിര്‍മ്മാതാക്കളും നടത്തിപ്പുകാരുമായ അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭം ഉണ്ടാക്കിയെടുക്കുന്നതാണ് വിഴിഞ്ഞം കരാറെന്ന് സിഎജി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. നേരത്തെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിഎജി റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

സാധാരണഗതിയില്‍ പിപിപി പ്രോജക്ടുകളില്‍ 30 വര്‍ഷത്തെ കാലാവധിയാണ് പരമാവധി അനുവദിക്കാറുള്ളത്. എന്നാല്‍ അദാനിയുമായുള്ള കരാര്‍ 40 വര്‍ഷത്തേക്കാണ്. 10 വര്‍ഷത്തെ അധിക കാലാവധി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുന്ന കരാര്‍ ആണിതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 60,095 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും. കരാര്‍ കാലാവധി കഴിഞ്ഞ് 20 വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കാമെന്ന വ്യവസ്ഥയും സിഎജി ചൂണ്ടിക്കാട്ടി. ഇന്നലെ വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്നും കരാര്‍ പുനപരിശോധിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. വിഴിഞ്ഞം കരാര്‍ തുറമുഖത്തിനേക്കാള്‍ അദാനിയുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്ത് വരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍