UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുഷാറിനെ വെട്ടി; വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക്

ഉത്തര്‍പ്രദേശില്‍ നിന്നും തുഷാര്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു

കേരളത്തില്‍ നിന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി മുരളീധരനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് ആലോചന. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എം പി സ്ഥാനം കൊടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.

ഉത്തര്‍പ്രദേശില്‍ നിന്നും തുഷാര്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുപിയില്‍ നിന്നും തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി ആലോചിക്കുന്നതിനെ കുറിച്ച് അറിവില്ലെന്നാണ് അന്ന് തുഷാര്‍ പ്രതികരിച്ചത്.

ഇതിനിടയില്‍ ബി ഡി ജെ എസ് എന്‍ ഡി എ മുന്നണി വിടാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ബിജെപി ഇതിനെ കാണുന്നത്.

പോകും പോകും എന്നു പറഞ്ഞിട്ട് എങ്ങോട്ടു പോകാന്‍? ബിഡിജെഎസ് ലാഭമില്ലാത്ത ബിസിനസായല്ലോ തുഷാറേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍