UPDATES

വാര്‍ത്തകള്‍

എനിക്ക് വോട്ട് ചെയ്യൂ, ഇല്ലെങ്കില്‍… മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മേനക ഗാന്ധി (വീഡിയോ)

എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ – പൊട്ടിച്ചിരിച്ചുകൊണ്ട് മേനക ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലേയ്ക്ക് മണ്ഡലം മാറിയ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി ഇത്തവണ മണ്ഡലത്തിലെ വോട്ടര്‍മാരോട് പറഞ്ഞിരിക്കുന്നത് നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇത്തവണ ജയിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ്. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. പക്ഷെ നിങ്ങളുടെ (മുസ്ലീങ്ങളുടെ) വോട്ടില്ലാതെ ജയിക്കുന്നത് എന്നെ സംബന്ധിച്ച് സുഖകരമല്ല – മേനക പറയുന്നു. സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ മേനക ഗാന്ധി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ ജയിക്കുകയാണ്. ജനങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ഞാന്‍ ജയിക്കുകയാണ്. പക്ഷെ മുസ്ലീങ്ങളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. കാര്യങ്ങള്‍ മോശമായേക്കാം. പിന്നീട് ഏതെങ്കിലും മുസ്ലീങ്ങള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ – പൊട്ടിച്ചിരിച്ചുകൊണ്ട് മേനക ഗാന്ധി പറഞ്ഞു. ഞങ്ങളിങ്ങനെ എല്ലാം തന്ന് അവസാനം തിരഞ്ഞെടുപ്പ് തോല്‍ക്കുക ശരിയാവില്ല. നിങ്ങള്‍ ഉണ്ടായാലും ഉണ്ടായില്ലെങ്കിലും ഞങ്ങള്‍ ജയിക്കും. എന്നെ നിങ്ങള്‍ക്ക് ആവശ്യം വരും – മേനക പറഞ്ഞു.

മകന്‍ വരുണ്‍ ഗാന്ധിയുമായി ലോക്‌സഭ സീറ്റ് വച്ചുമാറുകയാണ് മേനക ഗാന്ധി ഇത്തവണ ചെയ്തത്. കഴിഞ്ഞ തവണ വരുണ്‍ സുല്‍ത്താന്‍പൂരിലും മേനക പിലിഭിത്തിലുമാണ് ജനവിധി തേടിയത്. മേനക ആറ് തവണ ജയിച്ച സീറ്റാണ് പിലിഭിത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍