UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം അമിത് ഷാ പാലിച്ചോ: വിഎസ് അച്യുതാനന്ദൻ

ശബരിമല പ്രശ്‌നം പരിഹരിക്കാനല്ല, ബിജെപിയിലെ തമ്മിലടി പരിഹരിക്കാനാണ് വാസ്തവത്തില്‍ അമിത് ഷാ സംഘത്തെ അയച്ചിട്ടുള്ളത്

ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിലയിരുത്തുകയാണ് അമിത് ഷാ നിയോഗിച്ച നാലംഗ സംഘം ആദ്യം ചെയ്യേണ്ടതെന്ന് വിഎസ് അച്യുതാനന്ദന്‍. ബിജെപി.യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു, ഗംഗാ സംരക്ഷണം. പക്ഷെ, കോര്‍പ്പറേറ്റുകളുടെ കണ്ണുരുട്ടലില്‍ പേടിച്ച് ഗംഗാ നശീകരണ യജ്ഞത്തിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ ആരോപണം ശക്തമാണ്.

ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സന്ദര്‍ശനം. ശബരിമല പ്രശ്‌നം പരിഹരിക്കാനല്ല, ബിജെപിയിലെ തമ്മിലടി പരിഹരിക്കാനാണ് വാസ്തവത്തില്‍ അമിത് ഷാ സംഘത്തെ അയച്ചിട്ടുള്ളത്. ഇത്തരം കെട്ടുകാഴ്ച്ചകളിലൂടെ കേന്ദ്ര ഭരണത്തിന്റെ അഴിമതിയും ജനവിരുദ്ധതയും മൂടിവെക്കാമെന്ന വ്യാമോഹം കേരളത്തിലേക്ക് കെട്ടിയിറക്കിയിട്ട് കാര്യമില്ല – വിഎസ് പറഞ്ഞു.

അതെ സമയം ശബരിമല വിഷയത്തിൽ‌ ബിജെപി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രതിഷേധ സമരം അൽപസമയത്തിനകം സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ അനിശ്ചിത കാല സത്യഗ്രഹം ആരംഭിക്കുന്നതോടെ തുടങ്ങുന്ന സമരം രാവിലെ പത്തിന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപി ഉദ്ഘാടനം ചെയ്യും.

ശബരിമലയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുക, ജയിലിൽ കഴിയുന്ന പാർട്ടി ജനറൽ സെക്ടട്ടറി കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ഭക്തർക്കു മതിയായ സൗകര്യങ്ങളൊരുക്കുക, സമരം ചെയ്തവർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബിജെപി സമരത്തിലുടെ മുന്നോട്ട് വയ്ക്കുന്നത്.

ബിജെപിയുടെ ആവശ്യങ്ങൾ 15 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുനും പാർട്ടി കോർകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന് പുറമെ അഞ്ചാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കുാനും പാർട്ടി കോർകമ്മിറ്റിയിൽ തീരുമാനമയിരുന്നു . പരിപാടിയില്‍അതാത് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ സ്വീകരിക്കാനും ഈ സംവിധാനമുണ്ടാവും. ബിജെപി നേതാവ് എംടി രമേശിനാണ് സദസ്സുകളുടെ സംസ്ഥാന തലത്തിലെ കോ ഓര്‍ഡിനേഷന്‍ ചുമതല.

ശബരിമല വിഷയം പഠിക്കാനെത്തിയ കേന്ദ്ര സംഘം സന്നിധാനത്ത് ഉൾപ്പെടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുകയാണെന്ന് വിമർശനം ഉന്നയിച്ചതിന് പിറകെയാണ് ഇന്ന് സമരം ആരംഭിക്കന്നത്.

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

രാജ്യം ഒരു വമ്പന്‍ അഴിമതിയുടെ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍