UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസുമായി സിപിഎമ്മിനുള്ള വ്യത്യാസം മറക്കാതെ സഹകരിക്കാം: യെച്ചൂരിക്ക് വിഎസിന്റെ പിന്തുണ

സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വിഎസ് പറഞ്ഞു. നയവ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കോണ്‍ഗ്രസുമായി സിപിഎമ്മിനുള്ള വ്യത്യാസം മറക്കാതെ, അത് ജനങ്ങളെ നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ട് തന്നെ അവരുമായി സഹകരിക്കാമെന്ന് വിഎസ് അച്യുതാനന്ദന്‍. ന്യൂഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് വിഎസ് സംസാരിച്ചത്. മതേതര പാര്‍ട്ടികളുടെ സഖ്യം കാലം ആവശ്യപ്പെടുന്നു. വര്‍ഗീയ, ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാന്‍ സാധ്യമായ എല്ലാ വഴിയും തേടണം.

അതേസമയം കോണ്‍ഗ്രസുമായി സഹകരിക്കുമ്പോളും നയപരമായി അവരുമായി സിപിഎമ്മിനുള്ള വ്യത്യാസം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നും വിഎസ് കേന്ദ്രകമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വിഎസ് പറഞ്ഞു. നയവ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫാഷിസ്റ്റ് ഭീഷണി നേരിടുന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടത്. കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷക്ഷികളുമായി സഹകരിക്കണം എന്ന വാദം യെച്ചൂരി ആവര്‍ത്തിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍