UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തണം: മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, വിഎസ് അച്യുതാനന്ദന്റെ കത്ത്. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ക്രമക്കേടുകള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.

വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് കാണിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് തന്നെ വിഴിഞ്ഞം കരാറില്‍ അഴിമതി ആരോപണവുമായി വിഎസ് രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ അതേപടി നടപ്പാക്കരുതെന്നും പുനപരിശോധന വേണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. സിഎജി റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം തുറമുഖ ബര്‍ത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍