UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹനാന് പിന്തുണയുമായി വി എസ്; അതിജീവനപ്പോരാട്ടത്തെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ കൂറ്റവാളികള്‍

കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പോലീസ് നിറവേറ്റണം; വിഎസ് പറഞ്ഞു.

ഹനാന് പിന്തുണയുമായി വി എസ് അച്യുതാനന്ദന്‍. ഹനാന്‍ എന്ന പെണ്‍കുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടതായി ദേശാഭിമാനി റിപ്പോട് ചെയ്യുന്നു.

അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളത്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും, നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാ സുമനസുകളെയും അഭിനന്ദിക്കുന്നു. കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പോലീസ് നിറവേറ്റണം; വിഎസ് പറഞ്ഞു.

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും നേരത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചിരുന്നു. ഹനാനെ അപകീർത്തിപ്പെടുത്തി എഫ് ബി ലൈവ് കൊടുത്ത വയനാട് സ്വദേശി നൂറുദ്ദിൻ ഷായെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം എന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി ആവശ്യമുയരുന്നുണ്ട്.

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍