UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധ മന്ത്രി അറിഞ്ഞിരുന്നില്ലേ? എന്താണ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന്റെ അര്‍ത്ഥം?

ഫെബ്രുവരി 18ന് പ്രധാനമന്ത്രി മോദി ആക്രമണത്തിന് അംഗീകാരം നല്‍കിയെന്നും മോദിയും ഡോവലും മൂന്ന് സേനാ മേധാവികളും റോ, ഐബി തലവന്മാരും ചേര്‍ന്നാണ് തീരുമാനമെടുത്തത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയതിരുന്നു.

പാകിസ്താനിലേയും പാക് അധീന കാശ്മീരിലേയും ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നതിന് മുമ്പ് ഏഴ് പേര്‍ മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞിരുന്നത് എന്ന് ബിജെപി രാജ്യസഭ എംപി സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത് വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സേനകളുടേയും (കര, വ്യോമ, നാവിക) മേധാവികള്‍, ഐബിയുടേയും (ഇന്റലിജന്‍സ് ബ്യൂറോ) റോയുടേയും (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) എന്നിവയുടെ തലവന്മാര്‍ എന്നിവരാണ് ഈ ഏഴ് പേര്‍. അപ്പോള്‍ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം ഇന്ത്യന്‍ വ്യോമസേനയുടെ ഒരു ഓപ്പറേഷന്‍ സംബന്ധിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മ സീതാരാമന്‍ അറിഞ്ഞിരുന്നില്ലേ എന്നതാണ്.

ഇതേ കാര്യം പറയുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടും സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 18ന് പ്രധാനമന്ത്രി മോദി ആക്രമണത്തിന് അംഗീകാരം നല്‍കിയെന്നും മോദിയും ഡോവലും മൂന്ന് സേനാ മേധാവികളും റോ, ഐബി തലവന്മാരും ചേര്‍ന്നാണ് തീരുമാനമെടുത്തത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയതിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍