UPDATES

നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയുമാണോ വെള്ളത്തിന് പൈപ്പിട്ടത്?” രാഹുല്‍ ഗാന്ധിയോട് നരേന്ദ്ര മോദി

“അഞ്ച് വര്‍ഷത്തേയ്‌ക്കെങ്കിലും നെഹ്രു കുടുംബത്തിന് പുറത്തുനിന്നൊരാളെ പാര്‍ട്ടി പ്രസിഡന്റ് ആക്കാന്‍ മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. എന്നാല്‍ മാത്രമേ നെഹ്രു ഇന്ത്യയില്‍ ജനാധിപത്യമുണ്ടാക്കി എന്ന് ഞാന്‍ വിശ്വസിക്കൂ”

നിങ്ങളുടെ മുത്തച്ഛനും മുത്തശിയുമാണോ വെള്ളം പോകാനുള്ള പൈപ്പുകള്‍ ഉണ്ടാക്കിയത് എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ഇത്തരത്തില്‍ പ്രസംഗിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഭൂരിഭാഗം വര്‍ഷവും ഇന്ത്യ ഭരിച്ച പാര്‍ട്ടി രാജ്യത്തെ വികസിപ്പിക്കുന്നതിന് പകരം നെഹ്രു-ഗാന്ധി കുടുംബത്തെ പരിപോഷിപ്പിക്കാനാണ് ശ്രമിച്ചതെന്ന് മോദി കുറ്റപ്പെടുത്തി.

അഴിമതിക്കാരുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും പാര്‍ട്ടിയാണ് ബിജെപി എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിനെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. ഛത്തീസ്ഗഡില്‍ ജലവിതരണത്തിന് പൈപ്പ് ഇട്ടത് നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയുമാണോ. 100 വര്‍ഷമായിട്ട് നിങ്ങള്‍ എന്തുകൊണ്ട് ഒന്നും ചെയ്തില്ല – മോദി ചോദിച്ചു. നാല് തലമുറകളായി നിങ്ങള്‍ എന്താണ് ഇതൊന്നും ചെയ്യാത്തത്. എന്തുകൊണ്ട് ഇതിന് മറുപടി പറയുന്നില്ല.

അഞ്ച് വര്‍ഷത്തേയ്‌ക്കെങ്കിലും നെഹ്രു കുടുംബത്തിന് പുറത്തുനിന്നൊരാളെ പാര്‍ട്ടി പ്രസിഡന്റ് ആക്കാന്‍ മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. എന്നാല്‍ മാത്രമേ നെഹ്രു ഇന്ത്യയില്‍ ജനാധിപത്യമുണ്ടാക്കി എന്ന് ഞാന്‍ വിശ്വസിക്കൂ. അവര്‍ നുണകള്‍ കൊണ്ട് ഈ രാജ്യത്തെ ഇരുട്ടിലേയ്ക്ക് നയിച്ചു. ഒരു ചായക്കടക്കാരന് മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയൂ. വിദേശത്ത് കറങ്ങിനടക്കുന്നവര്‍ക്ക് അറിയില്ലെന്നും മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍