UPDATES

വാര്‍ത്തകള്‍

“ഞാനൊരു ഹിന്ദു, നിങ്ങള്‍ ഹിന്ദുക്കളുടെ സംഘടന, എന്തിനാണ് ശത്രുത?” ആര്‍എസ്എസിനോട് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

കോണ്‍ഗ്രസ് കഴിഞ്ഞ 30 വര്‍ഷമായി ജയിക്കാത്ത ഒരു സീറ്റില്‍ മത്സരിക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടത് അംഗീകരിച്ച് ബിജെപിയുടെ കോട്ടയായ ഭോപ്പാലില്‍ മത്സരിക്കുകയാണ് ഇത്തവണ ദിഗ് വിജയ് സിംഗ്.

“ഞാനും നിങ്ങളെ പോലെ ഹിന്ദുവാണ്, എന്നിട്ടും നിങ്ങള്‍ എന്നോട് എന്തിനാണ് ഇങ്ങനെ ശത്രുത കാണിക്കുന്നത്?” എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് ആര്‍എസ്എസിനോട് ചോദിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ 30 വര്‍ഷമായി ജയിക്കാത്ത ഒരു സീറ്റില്‍ മത്സരിക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടത് അംഗീകരിച്ച് ബിജെപിയുടെ കോട്ടയായ ഭോപ്പാലില്‍ മത്സരിക്കുകയാണ് ഇത്തവണ ദിഗ് വിജയ് സിംഗ്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ദിഗ് വിജയ് സിംഗിനെതിരെ ബിജെപി നിയോഗിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. ഇതിനിടയിലാണ് ആര്‍എസ്എസിന്റെ പിന്തുണ തേടി ദിഗ് വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്.

താനൊരു ഹിന്ദുവാണെന്നും ശങ്കരാചാര്യരുടെ ശിഷ്യനാണെന്നും ദിഗ് വിജയ് സിംഗ് പിറഞ്ഞു. എനിക്ക് ആര്‍എസ്എസുമായി യാതൊരു തര്‍ക്കവുമില്ല. ആര്‍എസ്എസ് ഹിന്ദുക്കളുടെ സംഘടനയാണ്. പിന്നെ എന്തിനാണ് നിങ്ങള്‍ എന്നോട് ശത്രുത കാണിക്കുന്നത്. ബിജെപി എന്തിനാണ് ദിഗ് വിജയ് സിംഗിനെ ആര്‍എസ്എസ് വിരുദ്ധനും ഹിന്ദുവിരുദ്ധനുമാക്കി പ്രചാരണം നടത്തുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിഗ് വിജയ് സിംഗ്. ദ്വാരക ശങ്കരാചാര്യന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യനാണ് 1983 മുതല്‍ ഞാന്‍. എന്നാല്‍ എന്റെ വിശ്വാസം ഞാന്‍ തിരഞ്ഞെടുപ്പ് സമയത്ത് അടക്കം ഉപയോഗിക്കാറില്ല.

രാഷ്ട്രീയം കുടുംബങ്ങളെ വരെ ഭിന്നിപ്പിക്കുന്നു. രാഷ്ട്രീയത്തെ ഒരിക്കലും മതവുമായി ബന്ധിപ്പിക്കരുത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം ഹിറ്റ്‌ലറുടെ ചിന്താഗതിയാണ്. ഇത് പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. ഈ മനോഭാവത്തിനെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നോട്ട് നിരോധനം നടപ്പാക്കിയതോടെ ഒരു ദിവസം 27,000 പേര്‍ക്ക് ജോലി നഷ്ടമായി – ദിഗ് വിജയ് സിംഗ് പറഞ്ഞു.

മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്ന് ബി എസ് പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചത് ദിഗ് വിജയ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ്. ദിഗ് വിജയ് സിംഗ് ആര്‍എസ്എസിന്റെ ഏജന്റാണ് എന്നാണ് മായാവതി ആരോപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍