UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോലി ഭാരം: ജിഷ്ണു കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

ജൂണില്‍ ഇറക്കിയ വിജ്ഞാപനത്തിന് മറുപടി നല്‍കാന്‍ സിബിഐ വൈകിയിരുന്നു. നിലപാട് രേഖാമൂലം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം.

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍. ജോലിഭാരം കൂടുതലാണെന്നാണ് സിബിഐയുടെ ന്യായം. മറുപടി വൈകിയതില്‍ സിബിഐയെ കോടതി വിമര്‍ശിച്ചു. ജൂണില്‍ ഇറക്കിയ വിജ്ഞാപനത്തിന് മറുപടി നല്‍കാന്‍ സിബിഐ വൈകിയിരുന്നു. നിലപാട് രേഖാമൂലം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം.

തീരുമാനം ഇന്നറിയിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരള സര്‍ക്കാര്‍ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതിന് പിന്നാലെയാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍