UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുള്ളറ്റ് ട്രെയിന്‍ വേണ്ട, റെയില്‍വെ നന്നാക്കിയാല്‍ മതി: പ്രധാനമന്ത്രിയോട് 12ാം ക്ലാസുകാരി

മുംബൈയിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ ചവാനാണ് ബുള്ളറ്റ് ട്രെയിനൊന്നും വേണ്ട, റെയില്‍വേ നന്നാക്കിയാല്‍ മതി എന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

മുംബയ് എല്‍ഫിന്‍സ്റ്റണ്‍റോഡ് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തില്‍ റെയില്‍വേയ്‌ക്കെതിരെ ജനരോഷം ശക്തമായിരിക്കെ, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് വിദ്യാര്‍ത്ഥിയുടെ ഓണ്‍ലൈന്‍ പെറ്റീഷന്‍. നിലവിലെ റെയില്‍വെ സംവിധാനങ്ങളില്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തവര്‍ ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് വാചകമടി നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി മുംബയ് വാസികള്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. മുംബയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കാണ് ബുള്ളറ്റ് ട്രെയിന്‍ പാത കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. മുംബൈയിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ ചവാനാണ് ബുള്ളറ്റ് ട്രെയിനൊന്നും വേണ്ട, റെയില്‍വേ നന്നാക്കിയാല്‍ മതി എന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ദുരന്തമുണ്ടായത് വെള്ളിയാഴ്ചയാണ്. അന്ന് വൈകുന്നേരം തന്നെ ശ്രേയ ഓണ്‍ലൈന്‍ പെറ്റീഷന്‍ പ്ലാ്റ്റ്‌ഫോമായ change.org വഴി പെറ്റീഷന്‍ തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 4327 പേര്‍ ഇതില്‍ ഒപ്പ് വച്ചിരിക്കുന്നു. ഇതിന് മുമ്പ് തന്നെ ഇത്തരത്തൊരു പെറ്റീഷന്‍ തുടങ്ങാന്‍ ശ്രേയ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ലോക്കല്‍ ട്രെയ്‌നില്‍ നിന്ന് വീണ് 17കാരിയ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ശ്രേയയുടെ സുഹൃത്തായ മൈത്രി ഷാ എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി ട്രെയിനില്‍ കോളേജിലേയ്ക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ബുള്ളറ്റ് ട്രെയിന്‍ വരുന്നതില്‍ എന്തര്‍ത്ഥം എന്ന് ശ്രേയ ചോദിച്ചിരുന്നു. കണക്കുകള്‍ നോക്കുകയാണെങ്കില്‍ മുംബൈയില്‍ ഓരോ ദിവസവും ഒമ്പത് കുട്ടികള്‍ വീതം മരിക്കുന്നുണ്ട്. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനേയും പെറ്റീഷന്‍ അഭിസംബോധന ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍