UPDATES

വിദേശം

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

70 വര്‍ഷമായി നമ്മള്‍ തമ്മില്‍ പോരടിക്കുന്നു. ഇന്ത്യ പാകിസ്താന് നേരെയും പാകിസ്താന്‍ ഇന്ത്യക്ക് നേരെയും വിരല്‍ ചൂണ്ടുന്നു. ഇരു ഭാഗങ്ങളിലും തെറ്റുകളുണ്ട്. പക്ഷെ എത്രകാലം നമ്മളിങ്ങനെ പരസ്പരം പഴി ചാരുന്ന കളി തുടരും?

ഇന്ത്യയുമായി മാന്യവും പുരോഗമനപരവുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളായ പാക് പഞ്ചാബിലെ കര്‍താര്‍പൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെ ഇന്ത്യന്‍ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ കോറിഡോര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. പാകിസ്താനില്‍ സര്‍ക്കാരും സൈന്യവും ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇന്ത്യയുമായി മാന്യവും പുരോഗമനപരവുമായ ബന്ധമാണ് പാക് സര്‍ക്കാരും സൈന്യവും ആഗ്രഹിക്കുനന്ത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഞാന്‍ ഇന്ത്യയില്‍ പോകുമ്പോളൊക്കെ അവിടെയുള്ളവര്‍ പറയുന്നത് പാക് ആര്‍മിക്ക് സമാധാനത്തില്‍ താല്‍പര്യമില്ല എന്ന പരാതിയാണ്. എന്നാല്‍ പാകിസ്താന്റെ പ്രധാനമന്ത്രിയായ ഞാന്‍ പറയുന്നു. ഞങ്ങളുടെ സര്‍ക്കാരും സൈന്യവും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

70 വര്‍ഷമായി നമ്മള്‍ തമ്മില്‍ പോരടിക്കുന്നു. ഇന്ത്യ പാകിസ്താന് നേരെയും പാകിസ്താന്‍ ഇന്ത്യക്ക് നേരെയും വിരല്‍ ചൂണ്ടുന്നു. ഇരു ഭാഗങ്ങളിലും തെറ്റുകളുണ്ട്. പക്ഷെ എത്രകാലം നമ്മളിങ്ങനെ പരസ്പരം പഴി ചാരുന്ന കളി തുടരും? നമ്മള്‍ ഒരോ തവണ ഓരോ അടി മുന്നോട്ടുപോകുമ്പോളും രണ്ടടി പിന്നോട്ടുപോവുകയാണ്. മനുഷ്യത്വപരമായ സമീപനം കൊണ്ട് മാത്രമേ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. നമുക്ക് പൊതുവായ ലക്ഷ്യമുണ്ട് – അത് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കലാണ്. മനുഷ്യരായ നമുക്ക് അത് സാധിക്കില്ലേ. അത് സാധിക്കുമെന്ന് ഞാന്‍ പറയുന്നു. അതിന് സ്വപ്‌നങ്ങളും നിശ്ചദാര്‍ഢ്യവും വേണം. നമ്മള്‍ പരസ്പരം അതിര്‍ത്തികള്‍ തുറന്നുകൊടുക്കണം. സമാധാനത്തിന് വേണ്ടി നമ്മുടെ അഭിപ്രായ വ്യത്യാസങ്ങളെ മാറ്റിവയ്ക്കണം.

ഇരു ഭാഗത്തും നിരവധി പേര്‍ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് ശേഷം ചിരവൈരികളായിരുന്ന ഫ്രാന്‍സിനും ജര്‍മ്മനിക്കും ഐക്യത്തിന്റേയും സമാധാനത്തിന്റേയും പാതയിലേയ്ക്ക് വരാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് നമുക്ക് അതിന് കഴിയില്ല? ഫ്രാന്‍സ് – ജര്‍മ്മനി അതിര്‍ത്തി ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. സജീവമായ വ്യാപാരം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്നു. അവര്‍ക്ക് വെറുപ്പിനെ അതിജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് നമുക്ക് കഴിയില്ല? നമ്മളും പരസ്പരം കൊന്നവരാണ്. എന്നാല്‍ നമ്മള്‍ സമാധാനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. – പാകിസ്താന്‍ ആര്‍മി ചീഫ് ഖമര്‍ ജാവേദ് ബജ്വയെ സാക്ഷി നിര്‍ത്തി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

“എന്നെ പാകിസ്താനിലേയ്ക്കയച്ചത് എന്റെ ക്യാപ്റ്റനായ രാഹുല്‍ ഗാന്ധിയാണ്”: സിധു

ഇമ്രാന്‍ ഖാന്‍: പാകിസ്താന്റെ പുതിയ ‘ക്യാപ്റ്റന്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍