UPDATES

ട്രെന്‍ഡിങ്ങ്

എല്‍ഡിഎഫ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഞങ്ങള്‍ മാണിയെ മുഖ്യമന്ത്രിയാക്കിയേനെ: ജി സുധാകരന്‍

അന്ന് ഞങ്ങള്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ സ്വപ്‌നം കാണാനാകാത്ത പദവി കിട്ടിയേനെ.

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന് മന്ത്രി സുധാകരന്‍. 2012ലായിരുന്നു ഇത്. അന്ന് ഞങ്ങള്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ സ്വപ്‌നം കാണാനാകാത്ത പദവി കിട്ടിയേനെ. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം കല്ലാര്‍ പാലം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജി സുധാകരന്‍. കോട്ടയം ജില്ലാപഞ്ചായത്തില്‍ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കിയത് വലിയ വിവാദമായിരിക്കെയാണ് സുധാകരന്‍റെ പ്രസ്താവന. കെഎം മാണി എല്‍ഡിഎഫിന് അനഭിമതനല്ലെന്ന സൂചന പലപ്പോഴും സിപിഎം നേതാക്കള്‍ നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍