UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉര്‍ജിത് പട്ടേലിനെ ഞങ്ങള്‍ മിസ് ചെയ്യും എന്ന് മോദി; പട്ടേലിനൊപ്പമുള്ള പ്രവര്‍ത്തനം സന്തോഷകരമെന്ന് ജയ്റ്റ്‌ലി

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ അരാജകത്വത്തില്‍ നിന്ന് ക്രമപ്രകാരമുള്ള പ്രവര്‍ത്തനത്തിലേയ്ക്ക് ഉര്‍ജിത് പട്ടേല്‍ നയിച്ചതായി എന്ന് മോദി അഭിപ്രായപ്പെട്ടു.

ഉര്‍ജിത് പട്ടേലിനെ വല്ലാതെ മിസ് ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉര്‍ജിത് പട്ടേല്‍ വളരെയധികം പ്രതിഭയുള്ള സാമ്പത്തിക വിദഗ്ധനാണ്. മാക്രോ എക്കണോമിക്‌സുമായി ബന്ധപ്പെട്ട ആഴത്തില്‍ ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ അരാജകത്വത്തില്‍ നിന്ന് ക്രമപ്രകാരമുള്ള പ്രവര്‍ത്തനത്തിലേയ്ക്ക് ഉര്‍ജിത് പട്ടേല്‍ നയിച്ചതായി എന്ന് മോദി അഭിപ്രായപ്പെട്ടു.

ഉര്‍ജിത് പട്ടേല്‍ ആത്മാര്‍ത്ഥതയുള്ള മികച്ച പ്രൊഫഷണലാണെന്നും ആറ് വര്‍ഷം ഡെപ്യൂട്ടി ഗവര്‍ണര്‍, ഗവര്‍ണര്‍ പദവികളില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത് എന്നും ഉര്‍ജിത്തിന്റെ അഭാവം നഷ്ടമായിരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഉര്‍ജിത് പട്ടേലിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ട്വീറ്റ് ചെയ്തു. ഉര്‍ജിത് പട്ടേലിന് ഇനിയും വളരെ വര്‍ഷങ്ങള്‍ മികച്ച സേവനം നടത്താന്‍ കഴിയട്ടെ എന്ന് ജയ്റ്റ്‌ലി ആശംസിച്ചു. ഉര്‍ജിത് പട്ടേല്‍ ചെയ്ത സേവനങ്ങളെ സര്‍ക്കാര്‍ വിലമതിക്കുന്നതായി ജയ്റ്റ്‌ലി പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യം സ്്തുത്യര്‍ഹമാണെന്നും ജയ്്‌ലി പറഞ്ഞു.

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍