UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമ്യൂണിസ്റ്റ്കാരെ തുടച്ച് നീക്കും, തൃപുരയില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേത്: അമിത് ഷാ

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം കമ്മ്യൂണിസം തുടച്ച് നീക്കപ്പെട്ടു. ഇന്ത്യയില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്.

കമ്മ്യൂണിസ്റ്റ്കാരേയും കോണ്‍ഗ്രസുകാരേയും ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കുമെന്നും തൃപുരയില്‍ അടുത്ത സര്‍ക്കാര്‍ ബിജെപി രൂപീകരിക്കുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം കമ്മ്യൂണിസം തുടച്ച് നീക്കപ്പെട്ടു. ഇന്ത്യയില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ബിജെപി സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ യാത്രയ്ക്കായി തൃപുരയിലെത്തിയ അമിത് ഷാ മാദ്ധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രീതി നേടിയ നേതാവ് മോദിയാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപനത്തിലും പ്രത്യയശാസ്ത്ര ആധിപത്യം നേടുന്നതിനും തൃപുരയിലെ വിജയം അനിവാര്യമാണെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നു. വികസന അജണ്ടയാണ് തൃപുരയില്‍ ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച അദ്ഭുതാവഹമാണെന്ന് പാര്‍ട്ടി നേതാവ് അനില്‍ ബലൂണി പറഞ്ഞു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപുരയിലെ 60ല്‍ 50 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. ഇതില്‍ 47ലും കെട്ടി വച്ച കാശ് പോയിരുന്നു. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാം സ്ഥാനം നേടി. 2014ല്‍ 15,000 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്നിടത്ത് നിലവില്‍ 21 ലക്ഷം അംഗങ്ങളുണ്ടെന്നും അനില്‍ ബലൂണി അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍