UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ ബിജെപി ഓഫീസിന് സമീപത്ത് നിന്ന് ആയുധങ്ങള്‍ പിടികൂടി

ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥിരമായി വന്നുപോകുന്ന ഓഫീസില്‍ രാത്രിസമയങ്ങളില്‍ പോലും പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണമുണ്ടാകും. അതിനാല്‍തന്നെ പുറത്തുനിന്ന് ആരുമറിയാതെ ആയുധങ്ങള്‍ ഓഫീസ് പരിസരത്തെത്താനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്.

ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി. നഗരത്തിലെ എസ്എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൗണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. രണ്ട് വാള്‍, ഒരു വടിവാള്‍, ആറ് സ്‌ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ് എന്നിവ കണ്ടെത്തി. ഡ്വാഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇനി ഉപയോഗിക്കാനുള്ളതുമായ മാരകായുധങ്ങള്‍ സാധാരണ ഗ്രീസിട്ടാണ് സൂക്ഷിക്കുന്നത്. കണ്ണൂരില്‍ ബിജെപി ഓഫീസ് വളപ്പില്‍ നിന്ന് കണ്ടെടുത്ത മാരകായുധങ്ങളാണ് ആക്രമണത്തിന് എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഏതുനിമിഷവും ഉപയോഗിക്കാന്‍ സജ്ജമായ രീതിയില്‍ ഗ്രീസ് ഇട്ട് സൂക്ഷിച്ച വാളുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇനി ഉപയോഗിക്കാനുള്ളതുമായ മാരകായുധങ്ങള്‍ സാധാരണ ഗ്രീസിട്ടാണ് സൂക്ഷിക്കുക. ഉപയോഗമുള്ള ആയുധങ്ങള്‍ തുരുമ്പെടുത്തുപോകാതിരിക്കാനാണ് ഇത്. അതിനാല്‍ അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായി ബിജെപി ഓഫീസ് വളപ്പിലെ കാട്ടില്‍ ഒളിപ്പിച്ചുവച്ചതാണ് ആയുധങ്ങളെന്ന നിഗമനത്തിലാണ് പൊലീസ്.

ജില്ലയില്‍ ഇതിനുമുമ്പുണ്ടായ അക്രമസംഭവങ്ങളില്‍ പിടിച്ചെടുക്കുന്ന പല ആയുധങ്ങളും ഇത്തരത്തില്‍ ഗ്രീസിട്ട് സൂക്ഷിച്ചിരുന്നവയാണ്. രാവിലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഓഫീസ് കോമ്പൗണ്ടിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഒരു എസ് കത്തിയും രണ്ട് വാളുകളും കമ്പിവടിയുമാണ് കണ്ടെടുത്തത്. കൂടുതല്‍ ആയുധങ്ങളുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും മേഖലയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആയുധങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ബിജെപിയുടെ വാദം. പക്ഷെ ഇത് അംഗീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ജനരക്ഷായാത്ര കണ്ണൂര്‍ വിട്ടതിനോടനുബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ നിരവധി അക്രമസംഭവങ്ങളാണ് കണ്ണൂരിലുണ്ടായത്. സമാധാനയോഗ തീരുമാനത്തിന് വിരുദ്ധമായി ബോംബേറും വീടുകയറി ആക്രമണങ്ങളും വെട്ടിപ്പരിക്കേല്‍പ്പിക്കലും തുടര്‍ന്നിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഇരുപതിലേറെപ്പേര്‍ക്ക് അക്രമങ്ങളില്‍ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. കേസില്‍ പ്രതികളായിട്ടുള്ളവരെല്ലാം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമാണ്. ജില്ലയില്‍ തുടര്‍ അക്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പലയിടത്തും നിരീക്ഷണവും പരിശോധനകളും നടന്നുവരുന്നതിനിടെയാണ് ബിജെപി ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തത്.

ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥിരമായി വന്നുപോകുന്ന ഓഫീസില്‍ രാത്രിസമയങ്ങളില്‍ പോലും പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണമുണ്ടാകും. ജനരക്ഷായാത്രയില്‍ നിന്ന് പിന്മാറി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിപ്പോയതിന് പിന്നാലെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ നേതാക്കളുള്‍പ്പടെയുള്ളവര്‍ ഓഫീസിലുണ്ടായിരുന്നു. അതിനാല്‍തന്നെ പുറത്തുനിന്ന് ആരുമറിയാതെ ആയുധങ്ങള്‍ ഓഫീസ് പരിസരത്തെത്താനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍