UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക പീഡന ആരോപണം: യുഎസിലെ വെസ്റ്റ് വിര്‍ജിനിയ ആര്‍ച്ച് ബിഷപ്പ് രാജി വച്ചു

ബ്രാന്‍സ്ഫീല്‍ഡിനെതിരെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 2012ല്‍ ഒരു ആണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലാണ് നടപടി.

ലൈംഗികപീഡന ആരോപണത്തില്‍ യുഎസിലെ വെസ്റ്റ് വിര്‍ജിനിയ ബിഷപ്പ് രാജി വച്ചു. ബിഷപ്പ് മൈക്കിള്‍ ജെ ബ്രാന്‍സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, ബ്രാന്‍സ്ഫീല്‍ഡിനെതിരെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 2012ല്‍ ഒരു ആണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലാണ് നടപടി.

യുഎസിലെ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ വ്യാപകമായി ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം കര്‍ദിനാള്‍മാരുടെ യോഗം വിളിച്ചിരുന്നു. വാഷിഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ഡൊണാള്‍ഡ് വ്യൂളിനെതിരെ ഉയര്‍ന്ന പരാതി, പെന്‍സില്‍വാനിയയിലെ പീഡോഫീല്‍ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യം മറച്ചുവച്ചു എന്നായിരുന്നു. ആര്‍ച്ച് ബിഷപ്പ് തന്റെ തെറ്റ് സമ്മതിച്ചു. തന്റെ രാജിയെക്കുറിച്ച് സംസാരിക്കുന്നതിനായി റോമില്‍ പോയി പോപ്പിനെ കാണുമെന്നും വ്യൂള്‍ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍