“എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട കാര്യമാണിത്. നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയുമായും സാമ്പത്തിക സ്ഥിരതയുമായും ബന്ധപ്പെട്ട കാര്യമാണിത്”.
എല്ലാ ഇന്ത്യക്കാരും ഇതെക്കുറിച്ച് ആലോചിക്കണം. എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട കാര്യമാണിത്. നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയുമായും സാമ്പത്തിക സ്ഥിരതയുമായും ബന്ധപ്പെട്ട കാര്യമാണിത് – റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ മുന്‍ ഗവര്‍ണര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രതികരണമാണ്. ഉര്‍ജിത് പട്ടേലിന്റെ പ്രസ്താവന ബഹുമാനവും പരിഗണനയും അര്‍ഹിക്കുന്നു. എന്തുകൊണ്ട് ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമുണ്ടാക്കി എന്നതിന്റെ വിശദാംശങ്ങള്‍ നമ്മള് ചര്‍ച്ച ചെയ്യണം – ഇ ടി നൗ ചാനലിന് നല്കിയ അഭിമുഖത്തില്‍ രഘുറാം രാജന് പറഞ്ഞു.
നോട്ട് നിരോധനത്തിന് രണ്ട് മാസം മുമ്പാണ് രഘുറാം രാജന്റെ പിന്‍ഗാമിയായി ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറാകുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ രഘുറാം രാജന് കാലാവധി നീട്ടി നല്കാന് മോദി സര്‍ക്കാര്‍ താല്പര്യപ്പെട്ടിരുന്നില്ല. സിധുവിനെപ്പോലെ അക്ഷമരായല്ല, രാഹുല്‍ ദ്രാവിഡിനെ പോലെ ക്ഷമയോടെ കളിക്കൂ എന്നാണ് മുന്‍ഗാമിയായ രഘുറാം രാജന് ഉര്‍ജിത് പട്ടേല്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയിരുന്ന ഉപദേശം. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണമെന്നും രഘുറാം രാജന് പറഞ്ഞിരുന്നു.
“സിധുവിനെ പോലെയല്ല, കളിക്കേണ്ടത് ദ്രാവിഡിനെ പോലെ”: ആര്‍ബിഐ ബോര്‍ഡിനോട് രഘുറാം രാജന്