UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യം ചെയ്യലിന് മാത്രമെങ്കില്‍ ഹാജരാകുമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; നിലപാട് തള്ളി ജലന്ധര്‍ രൂപത

അതേസമയം അഭിഭാഷകന്റെ നിലപാട് തള്ളി ജലന്ധര്‍ രൂപത രംഗത്തെത്തി. നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് രൂപത വ്യക്തമാക്കി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കെ, ചോദ്യം ചെയ്യലിന് മാത്രമാണെങ്കില്‍ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ്. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യലിന് നോട്ടീസ് കിട്ടിയിട്ടില്ല. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍, നോട്ടീസ് കിട്ടിയാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്‍ദീപ് സിംഗ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അഭിഭാഷകന്റെ നിലപാട് തള്ളി ജലന്ധര്‍ രൂപത രംഗത്തെത്തി. നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് രൂപത വ്യക്തമാക്കി.

അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന സിആര്‍പിസി 41 എ വകുപ്പ് പ്രകാരമാണ് ജലന്ധര്‍ ബിഷപ്പിന് വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇ മെയില്‍ വഴിയും ജലന്ധര്‍ പൊലീസ് വഴിയുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിന്റേയും കന്യാസസ്ത്രീകളുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പൊലീസ് വിലയിരുത്തുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍