UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് എംബി രാജേഷിനെ മാറ്റി പ്രകാശ് കാരാട്ടിനെ സിപിഎം ഇറക്കുമോ? കാസര്‍ഗോഡ് വിജു കൃഷ്ണന്‍ പരിഗണനയില്‍

പ്രകാശ് കാരാട്ട്, പിബി അംഗം ബൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍ തുടങ്ങിയവരെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നു എന്നാണ് മാതൃഭൂമി പറയുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഒരു തവണ കൂടി എംബി രാജേഷിന് സിപിഎം അവസരം നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. പികെ ശശിയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ടത് അടക്കമുള്ള വിഭാഗീയ പ്രശ്‌നങ്ങള്‍ എംബി രാജേഷിനെതിരെ ജില്ലാ നേതൃത്വത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും എംപിയെന്ന നിലയില്‍ രാജേഷിന്റെ പ്രകടനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട്. ഇതുകൊണ്ടാണ് ഒരു അവസരം കൂടി നല്‍കാമെന്ന് ആലോചിക്കുന്നതിന് പിന്നില്‍. എന്നാല്‍ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഇത്തവണ കേരളത്തില്‍ നിന്ന് കേന്ദ്ര നേതാക്കളെ ലോക്‌സഭയിലെത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പാലക്കാട് എലപ്പുള്ളി സ്വദേശിയായ പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിനെ നിലവില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പാലക്കാട് നിന്ന് മത്സരിപ്പിക്കുന്ന കാര്യം സിപിഎം പരിഗണിക്കുന്നുണ്ട്.

പ്രകാശ് കാരാട്ട്, പിബി അംഗം ബൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍ തുടങ്ങിയവരെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നു എന്നാണ് മാതൃഭൂമി പറയുന്നത്. കരിവെള്ളൂരുകാരനായ വിജൂ കൃഷ്ണന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടാിരുന്നു. പി കരുണാകരന് മൂന്ന് ടേം കഴിഞ്ഞതിനാല്‍ ഇനി അവസരം നല്‍കില്ലെന്ന് ഉറപ്പാണ്. മികച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ആലോചനയില്‍ വിജൂ കൃഷ്ണന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍