UPDATES

പ്രവാസം

പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ട്ടപെട്ടവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കും: സുഷമ സ്വരാജ്

പ്രളയത്തിന്റെ ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ പ്രളയ കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ഫീ ഈടാക്കാതെ തന്നെ നല്‍കുമെന്നും ഇതിനായി പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ബന്ധപെട്ടാല്‍ മതിയെന്നും എന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രളയത്തിന്റെ ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

ഉച്ചയോടുകൂടി കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളം നേരിടുന്ന പ്രളയ ദുരിതം അതീവ ഗുരുതരമാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മഴക്കെടുതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷമായിരുന്നു രാജ്നാഥ് സിങിന്റെ പ്രതികരണം. ദുരിതം നേരിടാന്‍ കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയത അദ്ദേഹം, സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നതെന്നും പ്രതികരിച്ചു. പ്രളയ ദുരിതം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണെന്ന് മുഖ്യന്ത്രി പിണറായി വിജയനും കൂട്ടിച്ചേര്‍ത്തു.

ഉച്ചയോടെ കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലയിലെ ദുരിതാശ്വാസം ക്യാംപുകളിലും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘവുമായും കേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍