UPDATES

വായിച്ചോ‌

അധികാരത്തിലെത്തിയാല്‍ റാഫേല്‍ കരാര്‍ അന്വേഷിക്കും: രാഹുല്‍ ഗാന്ധി

ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, ഗ്രാമണങ്ങളിലെ ദുരിതാവസ്ഥ, റാഫേല്‍ കരാറിലെ അഴിമതി ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

അധികാരത്തില്‍ വന്നാല്‍ റാഫേല്‍ കരാറിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇതുവരെ പുറത്തുവന്ന സര്‍വേകള്‍ പറയുന്നത് പോലെയായിരിക്കില്ല കാര്യങ്ങള്‍ കോണ്‍ഗ്രസ് കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരണമായ ഹിന്ദുസ്ഥാന്‍ ആണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, ഗ്രാമണങ്ങളിലെ ദുരിതാവസ്ഥ, റാഫേല്‍ കരാറിലെ അഴിമതി ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തമിഴ്‌നാട്ടിലെ ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം മുഴുവന്‍ സീറ്റുകളും തൂത്തുവാരും. ബിഹാറിലും ആര്‍ജെഡി – കോണ്‍ഗ്രസ് മഹാസഖ്യം വന്‍ വിജയം നേടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി പ്രസിഡന്റ് അമിത് ഷായുടേയും നാടായ ഗുജറാത്തിലും കോണ്‍ഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

ബിജെപി ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. വലിയ ജനരോഷമാണ് ബിജെപിക്കെതിരെ രാജ്യത്തുടനീളമുള്ളത്. മാധ്യമങ്ങളില്‍ നിങ്ങള്‍ക്കിതൊന്നും കാണാന്‍ കഴിഞ്ഞേക്കില്ല. കാരണം അവയ്ക്ക് മേല്‍ ബിജെപി സര്‍ക്കാരിന്റെ വലിയ സമ്മര്‍ദ്ദമുണ്ട്. സര്‍ക്കാരിന്റെ പരസ്യഫണ്ട് ഉപയോഗിച്ചും ഭീഷണിയിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണ്.

വായനയ്ക്ക്:

https://www.hindustantimes.com/lok-sabha-elections/will-investigate-rafale-deal-if-congress-comes-to-power-says-rahul-gandhi/story-dwt6KnPzHSAYFlVYLA8kPM.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍