UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി ചര്‍ച്ച: ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയും വിധം ചര്‍ച്ചകള്‍ തുടരാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മറ്റേത് രാജ്യത്തേക്കാളും പാകിസ്ഥാന് ഇപ്പാള്‍ സമാധാനവും സുരക്ഷയും ആവശ്യമുണ്ട് – സൗദി അറബ്യേന്‍ തലസ്ഥാനമായ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2019ല്‍ നടക്കുന്ന ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഉഭയകക്ഷി ചര്‍ച് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. താന്‍ ഇന്ത്യയുമായി സമാധാനത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയും വിധം ചര്‍ച്ചകള്‍ തുടരാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മറ്റേത് രാജ്യത്തേക്കാളും പാകിസ്ഥാന് ഇപ്പാള്‍ സമാധാനവും സുരക്ഷയും ആവശ്യമുണ്ട് – സൗദി അറബ്യേന്‍ തലസ്ഥാനമായ റിയാദില്‍ നടത്തിയ പ്രസ്താവനയില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് സൗദിയുടെ ധനസഹായം തേടിയാണ് ഇമ്രാന്‍ ഖാന്‍ എത്തിയിരിക്കുന്നത്.

നേരത്തെ ഇമ്രാന്‍ ഖാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായിരുന്നെങ്കിലും പിന്നീട് ഇന്ത്യ ഏകപക്ഷീയമായി ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. കാശ്മീരില്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയ വധിച്ച ഭീകരരെ മഹത്വവത്കരിച്ച് പാകിസ്താന്‍ സ്റ്റാമ്പ് ഇറക്കിയെന്ന് ആരോപിച്ചും അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ വധിച്ച് തല വെട്ടിയെടുത്ത സംഭവത്തിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായുമാണ് ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താന്‍ ഐഎംഎഫില്‍ നിന്നും സുഹൃദ് രാജ്യങ്ങളില്‍ നിന്നും ലോണ്‍ തേടുന്നതായി ഇമ്രാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായ്പകള്‍ നല്‍കുന്നതിന് ഐഎംഎഫ് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന വ്യവസ്ഥകളില്‍ ഇളവ് വേണമെന്ന് ഇമ്രാന്‍ ആവശ്യപ്പെടുന്നു. പാകിസ്താന് രണ്ട് ഓയില്‍ റിഫൈനറകള്‍ ആവശ്യമുണ്ടെന്നും പദ്ധതകള്‍ക്ക് നിക്ഷേപത്തിനായി സൗദി നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ഒരു ഡെലിഗേഷന്‍ രൂപീകരിക്കുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

ഇമ്രാന്‍ ഖാന്‍: പാകിസ്താന്റെ പുതിയ ‘ക്യാപ്റ്റന്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍