UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിച്ചു; അസമില്‍ വീണ്ടും സദാചാര ആക്രമണം

സംഭവത്തിൽ നാല് സ്ത്രീകളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

അന്യപുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് വിവാഹിതയായ യുവതിയെ സദാചാര ഗുണ്ടകൾ വസ്ത്രമുരിഞ്ഞ് മർദ്ദിച്ചു. അസമിലെ ബക്സ ജില്ലയിൽ ബർനാഡി പാർ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ വീട്ടിൽ ഒരാൾ സന്ദർശനം നടത്തിയതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. ഭർത്താവില്ലാത്ത നേരത്ത് ഇരുവരെയും ഒരുമിച്ചു കണ്ട ഗ്രാമവാസികളിലൊരാൾ മറ്റുള്ളവരെ അറിയിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു.

അക്രമികൾ യുവതിയുടെ വീട്ടിലേക്ക് ഇരച്ചു കയറുകയും വസ്ത്രമുരിഞ്ഞ് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവരിലധികവും സ്ത്രീകളായിരുന്നു. കൂടെയുള്ള പുരുഷനും ആക്രമണത്തിനിരയായെങ്കിലും പ്രധാനമായും സ്ത്രീയെയാണ് അക്രമികൾ ലക്ഷ്യം വെച്ചത്. ഏപ്രിൽ 6ന് നടന്ന ഈ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏപ്രിൽ 9നും സമാനമായ ഒരു സംഭവം നടന്നിരുന്നു.

സംഭവത്തിൽ നാല് സ്ത്രീകളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി ആക്ട് വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരും കുടുങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍