UPDATES

ബിജെപിയുടെ ശബരിമല സമരം പിണറായിയെ എതിര്‍ക്കാന്‍ മാത്രം: യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന പദ്മ പിള്ള

ഒരു ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലാണ് ശബരിമല സമരത്തിന് പിന്നില്‍ ബിജെപിക്കും സംഘപരിവാറിനും സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പദ്മ പിള്ള ആരോപിക്കുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യത്തിനെതിരെ നേരത്തെ തന്നെ ആരംഭിച്ചിരുന്ന Ready to Wait പ്രചാരണത്തിലും മറ്റും സജീവമായിരുന്നു പദ്മ പിള്ള. ഒരു ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലാണ് ശബരിമല സമരത്തിന് പിന്നില്‍ ബിജെപിക്കും സംഘപരിവാറിനും സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പദ്മ പിള്ള ആരോപിക്കുന്നത്.

ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണ് – പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് – രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍